പുസ്തക ചർച്ച നടത്തി
കൽപ്പറ്റ: ഫാറൂഖ് കോളേജ് പൂർവ വിദ്യാർഥി സംഘടന 'ഫോസ' വയനാട് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ പുസ്തകച്ചർച്ച സംഘടിപ്പിച്ചു. ഡോ. ബാവ കെ. പാലുകുന്ന് രചിച്ച 'മോയിൻകുട്ടി വൈദ്യരുടെ കൃതികൾ; ഭാഷയും വ്യവഹാരവും' എന്ന പുസ്തകം ഡോ. കെ.ടി അഷ്റഫ് അവതരിപ്പിച്ചു. അഡ്വ. കെ.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ എ.പി കുഞ്ഞാമു ഉദ്ഘാടനം ചെയ്തു. വി.എ മജീദ്, മോയിൻ കടവൻ, എൻ.കെ.റഷീദ്, പ്രൊഫ. കൃഷ്ണൻ മൂതിമൂല, ഫാത്തിമ ഷാദിൻ, എം.സുനിൽ കുമാർ, എം. മുഹമ്മദ് ബഷീർ, വി.വി സത്യൻ, ജോഴ്സൺ തോമസ് കെ.എ സൈനുൽ ആബിദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Leave a Reply