അതിജീവനത്തിന്റെ പുതു ചരിതം “തിരികെ” സിയാസ് പൂർവ്വ വിദ്യാർത്ഥിനി സംഗമം നടത്തി


Ad
കൈതക്കൽ: മടവൂർ സി. എം സെന്ററിന് കീഴിൽ വയനാട് കൈതക്കലിൽ പ്രവർത്തിക്കുന്ന സിയാസ് ഖുതുബിയ്യ അക്കാദമിയുടെ പൂർവ്വ വിദ്യാർത്ഥിനി സംഗമം “തിരികെ” മൂന്നാമത് എഡിഷൻ പുതു ചരിതം തീർത്തു. പരിപാടിയുടെ ഉത്ഘാടനം സി. എം സെന്റർ സ്ഥാപനങ്ങളുടെ ജനറൽ മാനേജർ മുസ്തഫ സഖാഫി മരഞ്ചാട്ടി നിർവഹിച്ചു. സ്ഥാപന രക്ഷാധികാരി ഉസ്താദ് ടി. കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ നസീഹത് നൽകി. പുണ്യ റബീഹിന്റെ ആദ്യ രാവിനെ വരവേൽക്കാൻ സിയാസ് ഫാമിലി ഒത്തൊരുമിക്കുന്ന അപൂർവ്വ കാഴ്ച്ചയായി വേദിയും സ്റ്റാളുകളും മാറി. പ്രമുഖ ടീച്ചേർസ് ട്രെയിനർമാരായ ഫിറോസ് അലി, റാസിഖ് നൂറ എന്നിവർ പങ്കെടുത്തു. ആസിം ഖുതുബി, റാഫി ഖുതുബി, സഫിയ ടീച്ചർ, അഫ്ന ടീച്ചർ ആശംസകൾ അറിയിച്ചു. പ്രിൻസിപ്പൽ ഹാരിസ് ഖുതുബിസ്വാഗതവും അബൂബക്കർ സിദ്ധീഖ് ഖുതുബി നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *