April 25, 2024

വ്യാജവാര്‍ത്ത കണ്ടെത്തല്‍; പരിശീലനപരിപാടി സംഘടിപ്പിച്ചു

0
Img 20211009 Wa0018.jpg
പുല്‍പ്പളളി: ഗൂഗിള്‍ന്യൂസ് ഇനിഷിയേറ്റീവൂമായി സഹകരിച്ച്, പഴശ്ശിരാജാ കോളേജിലെ മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട്‌ പരിശീലനപരിപാടി സംഘടിപ്പിച്ചു. ഗൂഗിള്‍ന്യൂസ് ഇനിഷിയേറ്റീവിന്റെ അംഗീകൃത പരിശീലകരായ ഡോ. ഉമേഷ് ആര്യ, സുനില്‍ പ്രഭാകര്‍ എന്നീ വിദഗ്ദരുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി  നടത്തിയത്. പഴശിരാജാ കോളേജിലെ മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗവുമായി സഹകരിച്ച് ഡേറ്റാ ലീഡ്‌സ്‌  ആണ് പരിപാടി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയത്.
കോളേജ് വൈസ് പ്രിന്‍സിപ്പല്‍, ഡോ. ദിലീപ് എം.ആര്‍ അധ്യക്ഷത വഹിച്ചു. വിവിധ കോളേജുകളില്‍ നിന്നായി എണ്‍പതോളം വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ സംബന്ധിച്ചത്. മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. ജോബിന്‍ ജോയ് സ്വാഗതവും സ്റ്റുഡന്റ് അസോസിയേഷന്‍ പ്രതിനിധി ദൃശ്യ നന്ദിയും പറഞ്ഞു. അധ്യാപകരായ ജിബിന്‍ വര്‍ഗീസ്, ഷോബിന്‍ മാത്യു, ലിതിന്‍ മാത്യു, ക്രിസ്റ്റിന ജോസഫ് വിദ്യാര്‍ത്ഥകളായ ഹരിശങ്കര്‍, സാന്ദ്രസുനില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *