ഡീസൽ വിലയും നൂറിലേക്ക്, പ്രതിഷേധിക്കുക; ഡിവൈഎഫ്ഐ യൂണിറ്റ് കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തി
കൽപ്പറ്റ: ഡീസൽ വില നൂറിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനെതിരായ ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായാണ് 'ഡീസൽ വിലയും നൂറിലേക്ക്, പ്രതിഷേധിക്കുക' എന്ന മുദ്രാവാക്യമുയർത്തിയാണ് പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചത്. യൂണിറ്റ് കേന്ദ്രങ്ങളിലാണ് പ്രതിഷേധം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചു. മക്കിയാട് നടന്ന പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ, ബെൽവിൻ ബെന്നി എന്നിവർ സംസാരിച്ചു.
Leave a Reply