അന്താരാഷ്ട ബാലികാ ദിനാചരണം ഇന്ന് ; പെൺകുട്ടികൾക്ക് വൃക്ഷ തൈ വിതരണം ചെയ്യും

കൽപ്പറ്റ: ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട ബാലികാ ദിനാചരണം നടത്തുന്നു.
ദിനാചരണത്തിന്റെ ഉദ്ഘാടനം ഇന്ന് ( തിങ്കൾ) രാവിലെ 10 ന് കളക്ട്രേറ്റിൽ
ജില്ലാ കളക്ടർ എ.ഗീത നിർവഹിക്കും. ബാലികദിനത്തോടനുബന്ധിച്ചു ഇന്ന് ജനിക്കുന്ന പെൺകുട്ടികൾക്ക് വൃക്ഷ തൈ വിതരണം ചെയ്യും. സിവിൽസ്റ്റേഷൻ, പനമരം ബസ് സ്റ്റാൻഡ്, മാനന്തവാടി ഗാന്ധിപാർക്ക് എന്നിവിടങ്ങളിൽ വനിതാ ശിശുവികസന വകുപ്പ് സ്ഥാപനങ്ങളിലെ പെൺകുട്ടികളുടെ ഫ്ലാഷ്മോബ്, സ്കിറ്റ്, നിയമബോധവത്കരണ പരിപാടികൾ തുടങ്ങിയവും പരിപാടിയോടനുബന്ധിച്ച് നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷനാകും. ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സബ് ജഡ്ജ് കെ. രാജേഷ് നിയമബോധവത്ക്കരണം നടത്തും. വുമൺ പ്രൊട്ടക്ഷൻ ഓഫീസർ എ നിസ്സ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും



Leave a Reply