November 6, 2026

അയ്യംമറ്റത്തില്‍ ഓണാട്ടുകവല റോഡ് ഉദ്ഘാടനം ചെയ്തു

0
IMG-20211011-WA0002.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് പണി പൂര്‍ത്തീകരിച്ച അയ്യംമറ്റത്തില്‍ ഓണാട്ടുകവല റോഡിന്റെ ഉദ്ഘാടനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷിജോയ് മാപ്ലശേരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയന്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് ചെയര്‍പേഴ്‌സണ്‍ ബീന ജോസ്. ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്‌സി ബെന്നി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ.ജോസ്, ഷിനു കച്ചിറയില്‍, എന്‍.യുഉലഹന്നന്‍, വര്‍ഗീസ് മുരിയന്‍കാവില്‍, മാത്യു ഉണ്ണിപ്പള്ളി,  സുനില്‍ പാലമറ്റം, ശിവരാമന്‍ പാറക്കുഴി, രാജു പുതു പറമ്പില്‍, ഷൈനി എല്‍ദോസ് ,ജോസഫ് പെരുവേലി, എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *