May 14, 2026

തമിഴ്‌നാട് പി സി സി പ്രസിഡന്റ് കെ എസ് അളഗിരിയും സംഘവും വയനാട് ഡി സി സി സന്ദര്‍ശിച്ചു

0
IMG-20211011-WA0008.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: തമിഴ്‌നാട് പി സി സി പ്രസിഡന്റ് കെ എസ് അളഗിരിയും സംഘവും വയനാട് ഡി സി സി സന്ദര്‍ശിച്ചു. രാഹുല്‍ഗാന്ധിയുടെ മണ്ഡലമെന്ന നിലയിലും, പുതിയതായി ആവിഷ്‌ക്കരിച്ച യൂണിറ്റ് കമ്മിറ്റികളെ സംബന്ധിച്ച് പഠിക്കുന്നതിനുമായാണ് സംഘം ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെത്തിയത്. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, കെ വി പോക്കര്‍ഹാജി എന്നിവര്‍ ചേര്‍ന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് നേതാക്കളെ സ്വീകരിച്ചു. തമിഴ്‌നാട് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് ബോബണ്ണന്‍, സംസ്ഥാനവൈസ് പ്രസിഡന്റ് അഴക് ഗോപാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കോശി ബേബി, വിവേക് ജലപതി, സംസ്ഥാന സെക്രട്ടറി ഡി നാഗരാജ്, നിലഗിരി ഡി സി സി പ്രസിഡന്റ് ആര്‍ ഗണേഷ്, ഡി സി സി ജനറല്‍ സെക്രട്ടറി ഷാജി ചെളിവയല്‍, ഗൂഡല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് നേതാവ് എന്‍ എ അഷ്‌റഫ് തുടങ്ങിയവരാണ് ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *