എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം
കൽപ്പറ്റ: 2000 ജനുവരി 1 മുതല്‍ 2021 ആഗസ്റ്റ് 31 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാതെ സീനിയോറിറ്റി നഷ്ടമായവര്‍ക്ക് 2021 ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 30 വരെ (രജിസ്ട്രേഷന്‍ കാര്‍ഡില്‍ 10/99 മുതല്‍ 6/21 വരെ രേഖപ്പെടുത്തിയിട്ടുള്ള വര്‍ക്ക്) രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്നു. ഈ കാലയാളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കും നിശ്ചിത സമയം കഴിഞ്ഞ് പുനര്‍ രജിസ്ട്രേഷന്‍ നടത്തിയവര്‍ക്കും സര്‍ക്കാര്‍ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും. www.eemployment.Kerala.gov.in എന്ന സൈറ്റ് മുഖേന നേരിട്ടും രജിസ്ട്രേഷന്‍ പുതുക്കാം. പട്ടികജാതി/ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളുടെ 2019 മാര്‍ച്ച് മുതലുളളതും ഇതര വിഭാഗക്കാരുടെ 2020 ജനുവരി മുതല്‍ 2021 ജൂലൈ വരെയുള്ളതുമായ രജിസ്‌ട്രേഷനും ഒക്ടോബര്‍ 31 വരെ സാധാരണഗതിയില്‍ പുതുക്കാവുന്നതാണ്.



Leave a Reply