പ്ലസ് വൺ സീറ്റ്‌ ക്ഷാമം ; എം എസ് എഫ് പ്രതിഷേധിച്ചു


Ad
കൽപ്പറ്റ : രണ്ടാം അലോട്മെന്റ് കഴിഞ്ഞിട്ടും മുഴുവൻ വിഷയങ്ങൾക്കും  എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത വിഷയത്തിൽ എം എസ് എഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മലബാർ മേഖലയോട് ഇടതുപക്ഷം തുടരുന്ന അവഗണന ജനം തിരിച്ചറിയുന്നുണ്ടെന്നും വിദ്യാഭ്യാസ മേഖലയിലെ മികവിനെക്കുറിച്ച് പി ആർ പ്രകടനങ്ങൾ നടത്തുമ്പോഴും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പോലും സീറ്റില്ലാത്ത അവസ്ഥ ലജ്ജാവഹമാണെന്നും എം എസ് എഫ് അഭിപ്രായപ്പെട്ടു. പ്രതിഷേധ പ്രകടനത്തിൽ പി എം റിൻഷാദ് , ഫായിസ് തലക്കൽ, ഫസൽ മുഹമ്മദ്‌, മുബഷിർ നെടുങ്കരണ, ഫാരിസ് തങ്ങൾ, അഫ്സൽ വടുവഞ്ചാൽ, സാദിക്കലി മേപ്പാടി എന്നിവർ പങ്കെടുത്തു. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *