September 5, 2026

കൊയിലേരി- കൈതക്കൽ റോഡ്; മനഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

0
IMG-20211012-WA0034.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മൂന്നുവര്‍ഷങ്ങള്‍ പൂര്‍ത്തിയായിട്ടും മൂന്നു പ്രാവശ്യം കാലാവധി നീട്ടിക്കൊടുത്തിട്ടും പാതിപോലും പൂര്‍ത്തീകരിക്കപ്പെടാത്ത മാനന്തവാടി  കൊയിലേരി  കൈതയ്ക്കല്‍ റോഡുപണിയുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. താന്നിക്കല്‍ നിവാസികളും റിട്ടയേര്‍ഡ് അദ്ധ്യാപക ദമ്പതിമാരുമായ കുടക്കച്ചിറ ബാബു ഫിലിപ്പ് മാസ്റ്റര്‍, ആലീസ് ടീച്ചര്‍ എന്നിവരുടെ വീട്ടിലേക്കുള്ള പാത റോഡു പണിയുമായി ബന്ധപ്പെട്ട് മാസങ്ങളോളം തടസ്സപ്പെട്ടപ്പോള്‍ കഴിഞ്ഞ ജൂലായ് 29 ന് ഓണ്‍ലൈനായി മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയിലാണ് നടപടി. ഈ മാസം 26 ആം തിയ്യതി കല്‍പ്പറ്റ കളക്ട്‌റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആവശ്യമായ വിശദാംശങ്ങളുമായി കമ്മീഷന് മുമ്പില്‍ ഹാജരാകുവാന്‍ പരാതിക്കാരെ കമ്മീഷന്‍ ക്ഷണിച്ചിട്ടുണ്ട്. 
തനിക്കും കുടുംബത്തിനും വേണ്ടിയല്ലാ, ഈറോഡു നവീകരണ പ്രവര്‍ത്തി ആരംഭിച്ചതു മുതല്‍ , സ്ഥലം വിട്ടുകൊടുത്തും മതിലും മരങ്ങളും നീക്കം ചെയ്ത് സഹകരിച്ചിട്ടും സ്വന്തം വീടുകളിലേക്കുള്ള പ്രവേശനം പോലും നിഷേധിക്കപ്പെട്ട ആദിവാസികള്‍ അടക്കമുള്ള മുഴുവന്‍ നാട്ടുകാര്‍ക്കും വേണ്ടിയാണ് ഈ ഇടപെടല്‍ എന്ന് അദ്ധ്യാപക ദമ്പതികള്‍ പറയുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *