ഇനികൽപ്പറ്റ പൂക്കളാൽ കളറാവും.

ഇനികൽപ്പറ്റ പൂക്കളാൽ കളറാവും.
കൽപ്പറ്റ: സൗന്ദര്യവൽക്കരണം നടക്കുന്ന കൽപ്പറ്റയിൽ വൈവിധ്യമാർന്ന പൂച്ചെടികൾ കൂടി സ്ഥാപിച്ച് മനോഹരമാക്കുന്നു '
കൽപ്പറ്റ നഗരസഭയുടേയും വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ പുതുതായി നിർമ്മിച്ച കൈവരികളിൽ പൂച്ചെടി ചട്ടികൾ സ്ഥാപിക്കും..
നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിലാണ് നഗരത്തിലെ കൈവരികളിൽ പൂച്ചെടിച്ചട്ടികൾ സ്ഥാപിക്കുക. നഗര നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന നഗര സൗന്ദര്യവൽക്കരണ പ്രവൃത്തികളിൽ ഉൾപ്പെടുത്തിയാണ് ചെടിച്ചട്ടികൾ സ്ഥാപിക്കുന്നത്.
നഗരത്തിലെ ഡ്രൈനേജുകൾ സമ്പൂർണമായി പുതുക്കി പണിത് നഗരം മുഴുവൻ പൂച്ചെടികൾ സ്ഥാപിക്കുന്നതോടെ നഗരത്തിൻ്റെ മുഖച്ഛായ തന്നെ മാറും
യോഗത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൺ കെ. അജിത, നഗരസഭ ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.പി. മുസ്തഫ , വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ കുഞ്ഞിരായിൻ ഹാജി, ഇ.ഹൈദ്രു നവന്യ, കെ.കെ. ജോൺസൺ, ഇ.അജിത്ത്, ഹാരിസ് സംസം, ഷാജി കല്ലട, പ്രമോദ്, റോയി പൊന്നൂസ് തുടങ്ങിയവർ സംബന്ധിച്ചു.



Leave a Reply