ദുർഘട പാതയായി ചു ണ്ടേൽ ആനപ്പാറ എസ്റേറ്റ് റോഡ്


Ad
ദുർഘട പാതയായി ചു ണ്ടേൽ ആനപ്പാറ എസ്റേറ്റ് റോഡ്

കൽപറ്റ: തോട്ടം തൊഴിലാളികൾ തിങ്ങി താമസിക്കുന്ന ചുണ്ടേൽ-ആനപ്പാറ -എസ്റ്റേറ്റ് റോഡ്‌ തകര്‍ന്നു തരിപ്പണമായതോടെ ഇതുവഴി വാഹനയാത്ര ദുഷ്കരമായി. ചുണ്ടേൽ എസ്റ്റേറ്റ് ജങ്ഷനിൽ നിന്ന്‌ തുടങ്ങി 300 മീറ്റര്‍ ദൂരമാണ്‌ പൂർണമായി തകര്‍ന്നു കിടക്കുന്നത്. റോഡിലെ കുഴികളില്‍ മുഴുവന്‍ മഴവെള്ളം കെട്ടികിടക്കുന്നതിനാൽ കാൽനട യാത്രക്കാരും ദുരിതത്തിലായി. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപെടുന്നതും പതിവാണ്. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡിെൻറ അറ്റകുറ്റപ്പണി വൈകുന്നത് ഈ റോഡിെന ആശ്രയിക്കുന്ന കുടുംബങ്ങളെയാണ് വലക്കുന്നത്. പൂർണമായും ഹാരിസൻ മലയാളം പ്ലാേൻറഷൻ എസ്റ്റേറ്റിന് നടുവിലൂടെ കടന്നു പോകുന്ന റോഡാണിത്‌. പ്രദേശത്തെ വട്ടക്കുണ്ട് കോളനി, ആനപ്പാറ, പക്കാളിപള്ളം തുടങ്ങിയ മേഖലയിലെ നൂറ്‌ കണക്കിന്‌ കുടുംബങ്ങള്‍ക്കുള്ള ഏക യാത്രമാര്‍ഗമാണ്‌ ഈ റോഡ്‌. വൈത്തിരി പഞ്ചായത്തിൽ ഉൾപ്പെട്ട ഈ റോഡിെൻറ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *