April 20, 2024

വരൾച്ചയും ജലക്ഷാമവും പരിഹരിക്കുവാൻ കുടിയേറ്റ കാർഷിക മേഖലയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന കടമാൻതോട് ജലസേചന പദ്ധതി ആരംഭിക്കാൻ നീക്കം. ആശങ്കകളും പ്രതിക്ഷകളും ഉയർത്തി കടമാൻ തോട് ജലസേചന പദ്ധതിയെക്കുറിച്ച് ചർച്ച സജീവമാകുന്നു

0
Screenshot 20211013 081546.jpg
പുൽപള്ളി: വരൾച്ചയും ജലക്ഷാമവും പരിഹരിക്കുവാൻ കുടിയേറ്റ കാർഷിക മേഖലയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന കടമാൻതോട് ജലസേചന പദ്ധതി ആരംഭിക്കാൻ നീക്കം. ആശങ്കകളും പ്രതിക്ഷകളും ഉയർത്തി കടമാൻ തോട്     ജലസേചന പദ്ധതിയെക്കുറിച്ച് ചർച്ച സജീവമാകുന്നു. ''. കാവേരി പ്രോജക്ടിൽ നിന്നുള്ള ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പദ്ധതി സംബന്ധിച്ച കാര്യങ്ങൾ ആരായൻ പുൽപള്ളി ഗ്രാമപഞ്ചായത്ത് ഓഫിസിൽ എത്തിയിരുന്നു. ഇതോടെ പദ്ധതിയെ ചൊല്ലിയുള്ള ആശങ്കകളും പ്രതീക്ഷകളും ഉയരുകയാണ്. സംസ്ഥാന സർക്കാർ കടമാൻ തോട് പദ്ധതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. പുൽപള്ളി മേഖലയിൽ വർധിച്ച് വരുന്ന വരൾച്ചയെ പ്രതിരോധിക്കാൻ ജലസേചന പദ്ധതി നടപ്പാക്കണമെന്നാണ് വിവിധ കോണുകളിൽ നിന്നുള്ള അഭിപ്രായം.
എന്നാൽ അണക്കെട്ട് വരുന്ന ഭാഗത്തെ ആയിരക്കണക്കിന് കുടുംബങ്ങളെയാണ് പദ്ധതി  ആശങ്കയിലാക്കിയിരിക്കുന്നത്. വർഷങ്ങളായി ഫയലിലുറങ്ങിയ പദ്ധതിക്ക് ജീവൻ വച്ചത് അടുത്തിടെയാണ്. മുള്ളൻകൊല്ലി പഞ്ചായത്തിലുള്ളവർ പദ്ധതിയെ അനുകൂലിക്കുമ്പോൾ പുൽപള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന്, അഞ്ച് വാർഡുകളിലുള്ളവർ കടുത്ത ആശങ്കയിലാണ്. കുടിയൊഴിപ്പിക്കൽ തന്നെയാണ് ആളുകളെ ഏറെ ആശങ്കപ്പെടുത്തുന്നത്. താഴെ അങ്ങാടി, ആനപ്പാറ, പാളക്കൊല്ലി, വീട്ടിമൂല ഭാഗങ്ങളിൽ പദ്ധതി വന്നാൽ കുടിയൊഴിപ്പിക്കൽ ഉണ്ടാകും. ഈ ഭാഗങ്ങളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളാണ്. ഈ പ്രദേശങ്ങളിൽ സ്ഥലം ഏറ്റെടുക്കൽ എളുപ്പമാകില്ലെന്ന ബോധ്യം അധികൃതർക്കുമുണ്ട്.
എന്നാൽ പദ്ധതിക്കെതിരെ ജനകീയ സമിതികളും രൂപംകൊണ്ടിട്ടുണ്ട്. പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ അധികൃതർ വ്യകതമാക്കയിട്ടുമില്ല. ഈ സാഹചര്യത്തിൽ പ്രദേശവാസികൾക്ക് സ്ഥലം വിൽക്കുന്നതിനും മറ്റും കഴിയുന്നില്ല. വരൾച്ചയെ പ്രതിരോധിക്കാൻ കടമാൻ തോട് പദ്ധതി മാത്രമല്ല പോംവഴി എന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. വൻകിട പദ്ധതികൾ ഉപേക്ഷിച്ച് ചെറുകിട പദ്ധതികൾ നടപ്പാക്കണം എന്നാണ് ഒരു വിഭാഗത്തിെൻറ വാദം. കാവേരി നദീജല തർക്ക ൈട്രബ്യൂണൽ വിധി പ്രകാരം കേരളത്തിന് അനുവദിച്ച 21 ടി.എം.സി ജലം ഉപയോഗിക്കുന്നതിനായി ആസൂത്രണം ചെയ്ത ഒമ്പത് പദ്ധതികളിൽ ഒന്നാണ് കടമാൻ തോട് പദ്ധതി. 2000 ഹെക്ടറോളം സ്ഥലത്ത് വെള്ളമെത്തിക്കാൻ കഴിയുന്ന തരത്തിൽ, 490 മീറ്റർ നീളത്തിലും 28 മീറ്റർ ഉയരത്തിലുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഇത്തരത്തിൽ വൻകിട പദ്ധതി നടപ്പാക്കിയാൽ പുൽപള്ളി ടൗണിെൻറ പല ഭാഗങ്ങളും വെള്ളത്തിലാകുമെന്ന ആശങ്കയുണ്ട്. അതേസമയം പദ്ധതി സംബന്ധിച്ച് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഒളിച്ചുകളി നടത്തുകയാണെന്നും പദ്ധതി നടപ്പാക്കണമെന്നുമാണ് സി.പി.എം ആവശ്യപ്പെടുന്നത്. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് ഘട്ടംഘട്ടമായി നഷ്ടപരിഹാരം നൽകണമെന്നുമാണ് നിലപാട്. എന്നാൽ വൻകിട പദ്ധതിയെ ചെറുത്ത് തോൽപ്പിക്കുമെന്ന് കടമാൻ തോട് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *