സിമൻറ്, കമ്പിവില വർധനവ് നിയന്ത്രിക്കണം – എച്ച് .എം. എസ്


Ad
സിമൻറ്, കമ്പിവില വർധനവ് നിയന്ത്രിക്കണം’
കൽപറ്റ: നിർമാണ മേഖലയെ നിശ്ചലാവസ്ഥയിലേക്ക് തള്ളിവിടുന്ന കേന്ദ്ര^സംസ്ഥാന സർക്കാറകളുടെ തെറ്റായ നയം തിരുത്തണമെന്ന് കേരള കൺസ്ട്രക്ഷൻ ആൻഡ് മണൽ തൊഴിലാളി യൂനിയൻ (എച്ച്.എം.എസ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സിമൻറ്, കമ്പി ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾക്ക് ഒരുമാസം കൊണ്ട് ഇരട്ടി വിലയാണ് വർധിച്ചത്. ഇതിനെതിരെ ഈമാസം 18ന് കൽപറ്റ ബി.എസ്.എൻ.എൽ ഓഫിസിനു മുന്നിൽ ധർണ നടത്താനും തീരുമാനിച്ചു. ടി.കെ. ഭൂപേഷ് ഉദ്ഘാടനം ചെയ്തു. പി.എൻ. ബാലൻ അധ്യക്ഷത വഹിച്ചു. ടി.വി. രഘു, പി. സരോജിനി, ടി.എ. ശ്രീനിവാസൻ, വി.വി. ബെന്നി എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *