കല്പറ്റ: വി.കെ.എന്നിന്റെ ‘ഉത്പത്തി ചരിത്ര’ത്തിലേക്ക് വിശദമായി പ്രവേശിക്കുന്ന പുസ്തകമാണ് കെ. രഘുനാഥ് എഴുതിയ ‘മുക്തകണ്ഠം വി.കെ.എൻ.’ എന്ന ജീവചരിത്രാഖ്യായികയെന്ന് പദ്മപ്രഭാ ഗ്രന്ഥാലയം പുസ്തക ചർച്ച

മുക്തകണ്ഠം വി.കെ.എൻ.; ‘ഉത്പത്തി ചരിത്ര’ത്തിലേക്ക് പ്രവേശിക്കുന്ന പുസ്തകം
കല്പറ്റ: വി.കെ.എന്നിന്റെ ‘ഉത്പത്തി ചരിത്ര’ത്തിലേക്ക് വിശദമായി പ്രവേശിക്കുന്ന പുസ്തകമാണ് കെ. രഘുനാഥ് എഴുതിയ ‘മുക്തകണ്ഠം വി.കെ.എൻ.’ എന്ന ജീവചരിത്രാഖ്യായികയെന്ന് പദ്മപ്രഭാ ഗ്രന്ഥാലയം പുസ്തക ചർച്ച വിലയിരുത്തി. പൊതുവായനാ സമൂഹത്തിന്റെ കാല്പനിക രചനാ മാതൃകകളെ തിരസ്കരിക്കുന്ന കൃതികളാണ് വി.കെ.എന്നിന്റേത്. അധികാരത്തിനു ചുറ്റുമുള്ള മോഹവലയങ്ങളെ അദ്ദേഹം നിഷ്പ്രഭമാക്കുന്നു. അക്കാദമിക യോഗ്യതകളല്ല മറിച്ച് വിവിധ ജ്ഞാനമണ്ഡലങ്ങളിലുള്ള അഗാധമായ അറിവാണ് വി.കെ.എൻ. എന്ന എഴുത്തുകാരനെ സാധ്യമാക്കിയത്. വി.കെ.എൻ. എന്നത് ഒരു മാനസികാവസ്ഥയാണെന്ന് പുസ്തകം വിലയിരുത്തുന്നു. എഴുത്തുകാരനും അധ്യാപകനുമായ സി. ദിവാകരന് പുസ്തകം അവതരിപ്പിച്ചു. വീരേന്ദ്ര കുമാർ ഹാളിൽ നടന്ന പുസ്തക വേലായുധൻ കോട്ടത്തറ മോഡറേറ്ററായി. സൂപ്പി പള്ളിയാൽ, പി.എ. ജലീൽ, എം. ഗംഗാധരൻ, കെ.കെ.എസ്. നായർ, പി.സി. രാമൻകുട്ടി, എ.കെ. ബാബുപ്രസന്നകുമാർ, ഇ. ശേഖരൻ എന്നിവർ പങ്കെടുത്തു. 153-ാമത് പുസ്തക ചർച്ച നവംബർ 14-ന് മൂന്ന് മണിക്ക് നടക്കും. ഇ. സന്തോഷ് കുമാർ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ജ്ഞാനഭാരം’ ചർച്ച ചെയ്യും.



Leave a Reply