കര്‍ണാടകയില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തിയ നാലരകിലോ കഞ്ചാവുമായി 3 പേര്‍ പിടിയില്‍
കര്‍ണാടകയില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തിയ നാലരകിലോ കഞ്ചാവുമായി 3 പേര്‍ പിടിയില്‍
മുത്തങ്ങ: ബാംഗ്ലൂരില്‍ നിന്ന് മലപ്പുറത്തേക്ക് സ്വിഫ്റ്റ് കാറില്‍ കടത്തിയ നാലര കിലോ കഞ്ചാവ് പിടികൂടി. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ അറസ്റ്റിലായത്. രാമനാട്ടുകര വെള്ളാശ്ശേരി താഴെമാളിയേക്കല്‍ അഫ്‌നാഫ് (23), കൊണ്ടോട്ടി തുറക്കല്‍ ഉള്ളാടന്‍ അഫ്‌ലാബ് (25), ഫറോക്ക് തോട്ടപ്പാടം കാഞ്ഞിരത്തില്‍ അല്‍ത്താഫ് (21) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്തിയ കെ.എല്‍. 52ക്യു 4170 എന്ന സ്വിഫ്റ്റ് ചുവന്ന കാറും കസ്റ്റഡിയിലെടുത്തു.
Leave a Reply