ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഫസ്റ്റ് ക്ലാസും അതിന് മുകളിലും കരസ്ഥമാക്കിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രോത്സാഹന ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 2020-21 വര്‍ഷം ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഫസ്റ്റ് ക്ലാസും അതിന് മുകളിലും കരസ്ഥമാക്കിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രോത്സാഹന ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കോഴ്സ്, ലഭിച്ച ഗ്രേഡ്/മാര്‍ക്ക്, കോണ്‍ടാക്ട് നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി എന്നിവ രേഖപ്പെടുത്തി നിശ്ചിത പ്രൊഫോര്‍മയിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെയും ജാതി സര്‍ട്ടിഫിക്കറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ ഉളളടക്കം ചെയ്യണം. അപേക്ഷകള്‍ ഒക്ടോബര്‍ 30-ന് മുമ്പായി സുല്‍ത്താന്‍ ബത്തേരി/ മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്മെന്റ ഓഫീസിലോ, കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിലോ സമര്‍പ്പിക്കണം . അപേക്ഷാ ഫോം പ്രസ്തുത ഓഫീസുകളില്‍ ലഭ്യമാണ്. വൈകി ലഭിക്കുന്നതും, അപൂര്‍ണ്ണമായതും, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സമര്‍പ്പിക്കാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. മറ്റ് ജില്ലകളില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ അതത് ജില്ലകളിലെ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ സമര്‍പ്പിക്കണം .



Leave a Reply