സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യണം
സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യണം
കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നു. ദേശീയ ഡാറ്റാ സാമൂഹിക – സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും, മുന്‍ഗണന ലഭിക്കുന്നതിനും രജിസ്‌ട്രേഷന്‍ അവശ്യമായതിനാല്‍ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് വയനാട് ജില്ല കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികളില്‍ 16 മുതല്‍ 59 വയസ്സ് വരെ ഇന്‍കം ടാക്‌സ് അടക്കാന്‍ സാധ്യതയില്ലാത്ത, പി.എഫ്. ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. ആധാര്‍ നമ്പര്‍, ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് ഒക്ടോബര്‍ 30 നുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 204344.



Leave a Reply