റോഡരികിലെ കാടുകൾ ഭീഷണിയാകുന്നു; യൂത്ത് കോൺഗ്രസ്‌ നിവേദനം നൽകി


Ad
മാനന്തവാടി: കാട്ടിക്കുളം – തോൽപ്പെട്ടി, കാട്ടിക്കുളം – തിരുനെല്ലി റോഡുകളുടെ ഇരുവശങ്ങളിലും കാട് വളർന്ന് നിൽക്കുന്നത് വാഹന യാത്രക്കാർക്കും പ്രദേശവാസികൾക്കും ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്തു വെച്ച് നിരവധി വാഹനങ്ങൾ കാട്ടാനയുടെ ആക്രമണത്തിൽ തകരുന്ന സാഹചര്യം ഉണ്ടായി. ഭാഗ്യം കൊണ്ട് മാത്രമാണ് ആളപായമില്ലാതെ രക്ഷപെട്ടത്. വരും ദിവസങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇവിടങ്ങളിലെ കാടുകൾ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് തിരുനെല്ലി മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി വനം വകുപ്പിന് നിവേദനം നൽകി. പ്രശ്നത്തിന് ഉടനടി പരിഹാരം കാണണമെന്നു നേതാക്കൾ ആവിശ്യപ്പെട്ടു. പരിഹാരമായില്ലെങ്കിൽ ഫോറസ്റ്റ് ഓഫീസ് ഉപരോധമടക്കമുള്ള സമരവുമായി രംഗത്തു വരുമെന്ന് യൂത്ത് കോൺഗ്രസ്‌ മുന്നറിയിപ്പ് നൽകി. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ ഷംസീർ അരണപ്പാറ, യൂത്ത് കോൺഗ്രസ്‌ തിരുനെല്ലി മണ്ഡലം പ്രസിഡന്റ്‌ അജ്നാസ് പിലാക്കണ്ടി, വൈസ് പ്രസിഡന്റ്‌ സഞ്ജയ്‌ കൃഷ്ണ, അനുശ്രീ ശശികുമാർ, ടി എ റഹീഷ്, ശിഹാബ് തോൽപ്പെട്ടി, ഉദൈഫ തോൽപ്പെട്ടി, യൂസുഫ് കാവുങ്ങൽ, ഹസ്സൻ കൈകുളം, വിനോദ് അത്തിപ്പാളി എന്നിവർ സംബന്ധിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *