യുണൈറ്റഡ് ഫാർമേഴ്‌സ് ആൻഡ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഷിമോഗ മേഖല മീറ്റിംഗ് നടത്തി

കൽപറ്റ : ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ കൃഷി ചെയ്യുന്ന മറുനാടൻ കർഷകരുടെ കൂട്ടായ്മ യുണൈറ്റഡ് ഫാർമേഴ്‌സ് ആൻഡ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഷിമോഗ മേഖല മീറ്റിംഗ് കമ്പളക്കാട് വ്യാപാരഭവനിൽ വെച്ചു നടത്തി. യൂ എഫ് പി എ കൺവീനർ ഹുസൈൻ യു സി യോഗം ഉൽഘാടനം ചെയ്തു. മറുനാടൻ കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. വാക്സിൻ സ്വീകരിച്ച എല്ലാവർക്കും ആർ ടി പി സി ആർ ഇല്ലാതെ രാജ്യത്ത് എവിടെയും യാത്ര ചെയ്യാനുള്ള അനുമതി നൽകണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. സാമൂഹ്യപ്രവർത്തകനും കർഷക സഹകാരിയും ആയ ഗഫൂർ വെണ്ണിയോടിനെ യോഗത്തിൽ ആദരിച്ചു. ഷാജി പടിഞ്ഞാറത്തറ, ജോർജ് ഇരുളം, സിബി തോമസ്, ബേബി പെരുംങ്കുഴി, അജി കൊച്ചുപുരക്കൽ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply