April 25, 2024

മാതൃകാ അയൽപക്ക പഠന കേന്ദ്രം ആരംഭിച്ചു

0
Img 20211014 Wa0009.jpg
മൊതക്കര: കേരള സംസ്ഥാന സ്പെഷ്യലിസ്റ്റ് അധ്യാപക യൂണിയൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊതക്കര കോക്കുഴിയിൽ മാതൃകാ അയൽപക്ക പഠനകേന്ദ്രം ആരംഭിച്ചു. കലയോടൊപ്പം ഒരു പാഠശാല എന്ന മുദ്യാവാക്യമുയർത്തിയാണ് പഠനകേന്ദ്രം ആരംഭിച്ചത്. പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിനായി ശില്പ നിർമ്മാണം, കരകൗശല വസ്തുക്കളുടെ നിർമ്മാണം, വുഡ് ക്രാഫ്റ്റിംഗ്, പരമ്പരാഗത വാദ്യോപകരണമായ തുടി തുടങ്ങിയ അനവധിയായ സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ സംഗീത പഠന പരിശീലനം, ചിത്രരചനാ പരിശീലനം, ഓയിൽ പെയിൻ്റിംഗ്, വാട്ടർ പെയിൻ്റിംഗ് എന്നീ മേഖലകളിലും പരിശീലനം ഒരുക്കിയിട്ടുണ്ട്. പഠന കേന്ദ്രം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി ബിആർസി ബി പി സി മുഹമ്മദലി മുഖ്യാതിഥിയായിരുന്നു. പഠനകേന്ദ്രത്തിലേക്ക് വെള്ളമുണ്ട എയുപി സ്കൂൾ അധ്യാപകർ നൽകിയ പഠന-പാഠ്യ ഉപകരണങ്ങൾ അധ്യാപകരായ മജീഷ്, റോഷ്നി എന്നിവർ കൈമാറി. അധ്യാപകരായ നിർമ്മല, വിനീത, ആനന്ദ്, സിജോ, കെ ജെ ത്രേസ്യ, തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ പാട്ടുത്സവത്തിന് ചലച്ചിത്ര പിന്നണി ഗായികയും അധ്യാപിയുമായ നിഖിത നേതൃത്വം നൽകി. സംഘടനയുടെ ജില്ലാ സെക്രട്ടറി മനോജ് സ്വാഗതവും ജില്ലാ പ്രസിഡൻ്റ് അരുൺകുമാർ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *