June 24, 2026

വയനാട് ജില്ലയില്‍ 249 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.23, 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 246 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 249 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 411 പേര്‍ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 246 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9. 23 ആണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 121228 ആയി. 117640 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2865 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2621 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി 26, എടവക 21,നെന്മേനി 20 ,പുൽപ്പള്ളി 19 , മുട്ടിൽ 17 ,പനമരം, മാനന്തവാടി, 15 വീതം, മേപ്പാടി 14, വെങ്ങപ്പള്ളി 12, കൽപ്പറ്റ 9, അമ്പലവയൽ, കോട്ടത്തറ, മുള്ളൻ കൊല്ലി , പൂതാടി, വെള്ളമുണ്ട 8 വീതം, മീനങ്ങാടി, തരിയോട്, തവിഞ്ഞാൽ 6 വീതം, നൂൽപ്പുഴ 5,കണിയാമ്പറ്റ, മൂപ്പൈനാട്, പടിഞ്ഞാറത്തറ, വൈത്തിരി 3 വീതം, പൊഴുതന 2, തൊണ്ടർനാട് ഒരാൾക്കുമാണ്
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌. ഇതിനുപുറമെ ഹൈദരാബാദ് നിന്ന് വന്ന പുൽപ്പള്ളി സ്വദേശിക്കും, കർണാടകയിൽ നിന്നും വന്ന കൽപ്പറ്റ,എടവക സ്വദേശിനികൾക്കും രോഗം സ്ഥിരീകരിച്ചു.

*411 പേര്‍ക്ക് രോഗമുക്തി*

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 59 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 352 പേരുമാണ് രോഗമുക്തരായത്.

* 873 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (14.10.21) പുതുതായി നിരീക്ഷണത്തിലായത് 873 പേരാണ്. 2036 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10218 പേര്‍. ഇന്ന് പുതുതായി 41 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2258 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 808231 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 804984 എണ്ണത്തിന്റെ ഫലം ലഭിച്ചു. 683756 പേര്‍ നെഗറ്റീവും 120979 പേര്‍ പോസിറ്റീവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *