April 27, 2024

ബദൽ റോഡ് – ടി.സിദ്ദീഖ് എം. എൽ.എ യ്ക്ക് നിവേദനം നൽകി

0
Img 20211014 Wa0014.jpg
പുൽപ്പള്ളി: മുത്തങ്ങയിലൂടെ കടന്നുപോകുന്ന എൻ എച്ച് 766 ലെ യാത്രാ നിരോധനത്തിന് ബദലായി നിർദ്ദേശിക്കപ്പെട്ട കൽപ്പറ്റ – കുട്ട – മൈസൂർ റോഡ് എൻ.എച്ച് 766 ന് പകരമാകാത്ത സാഹചര്യത്തിൽ ബദൽ റോഡായി കൽപ്പറ്റ -ബത്തേരി – പെരിക്കല്ലൂർ -മൈസൂർ റോഡ് ബദൽ പാതയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി അഡ്വ.ടി.സിദ്ദീഖ് എം.എൽ .ക്ക് നിവേദനം നൽകി.കബനി നദിക്ക് കുറുകെ പണിയാനായി 27 വർഷങ്ങൾക്ക് മുമ്പ് തറക്കല്ലിട്ട ബൈരക്കുപ്പയിൽ കേവലം ഒരു പാലം മാത്രം നിർമ്മിച്ചാൽ കേരള -കർണാടക യാത്ര സുഗമമാക്കാൻ ഈ പാതവഴി സാധിക്കുമെന്ന് റൂട്ട് മാപ്പുകൾ വച്ചു കൊണ്ട് എം.എൽ.എ യുമായി വിശദമായ ചർച്ചകൾ നടത്തുകയും ചെയ്തു. 
നിരോധനമേർപ്പെടുത്താൻ സാദ്ധ്യതയുള്ള ദേശീയ പാതക്ക് ബദലായി പുതിയ റോഡ് കണ്ടെത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്ന സാഹചര്യത്തിൽ,ഏറ്റവും ചെലവുകുറഞ്ഞതും ദൂരക്കുറവുള്ളതുമായ ബത്തേരി – ബൈരക്കുപ്പ വഴിയുള്ള ഈ പാത പരിഗണിക്കുന്ന പക്ഷം പുതുതായി ഒരു മരം പോലും മുറിക്കേണ്ടതില്ലെന്നും, പുതിയ റോഡുകൾ നിർമ്മിക്കാതെ തന്നെ ബദൽ റോഡായി ഈ പാത ഉപയോഗിക്കാൻ കഴിയുമെന്നും വ്യാപാരി പ്രതിനിധികൾ സൂചിപ്പിച്ചു.
കേരള -കർണാടക സർക്കാരുകൾക്ക് വലിയ സാമ്പത്തിക ബാധ്യതയില്ലാതെതന്നെ രണ്ട് സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അന്തർസംസ്ഥാന പാതയായി ഈ റൂട്ട് തുറന്നു കൊടുക്കുന്നതിലൂടെ വയനാട് സമഗ്ര പുരോഗതി കൈവരിക്കുന്നതാണെന്നും,
വാണിജ്യ- വിദ്യാഭ്യാസ – ഐ.ടി മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതുമാണെന്നും വിലയിരുത്തുകയുണ്ടായി.
നിർദിഷ്ട ബദൽ പാത പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പുൽപ്പള്ളി മേഖലയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളായ പ്രസിഡണ്ട് മാത്യു മത്തായി ആതിര, ഇ.ടി. ബാബു എന്നിവർക്കൊപ്പം മാധ്യമ പ്രവർത്തകരായ സി.ഡി.ബാബു, ബെന്നി മാത്യു എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *