June 25, 2026

മോഡിഫൈഡ് ഇലക്ട്രോകൺവൾസീവ് തെറാപ്പി(m-ECT) ജില്ലയിൽ ആദ്യമായി ഡിഎം വിംസിൽ നടത്തി

0
IMG-20211015-WA0029.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മാനസികാരോഗ്യ ചികിത്സാ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴി വെക്കാവുന്ന മോഡിഫൈഡ് ഇലക്ട്രോകൺവൾസീവ് തെറാപ്പി(m-ECT) ജില്ലയിൽ ആദ്യമായി ഡിഎം വിംസ് മാനസികാരോഗ്യ വിഭാഗം നടത്തി.
രോഗിക്ക് അനസ്തേഷ്യ നൽകിയതിന് ശേഷം കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഒരു സെക്കന്റിൽ താഴെ സമയത്തേക്ക് തലച്ചോറിലേക്ക് വളരെ കുറഞ്ഞ അളവിൽ വൈദ്യുതി കടത്തിവിട്ടുകൊണ്ടുള്ള ചികിത്സാ രീതിയാണ് ഇ.സി.റ്റി എന്നറിയപ്പെടുന്നത്.
മറ്റ് ചികിത്സാ രീതികളെ അപേക്ഷിച്ച് രോഗം വളരെ പെട്ടെന്ന് തന്നെ കുറയുകയും അത് മൂലം മരുന്നുകളുടെ അളവ് കുറക്കുവാനും ഇ സി റ്റി നൽകുന്നതിലൂടെ 
സാധിക്കുന്നു. ഈ ചികിത്സാ മേഖലയിൽ വ്യക്തമായി നിർവചിക്കപെട്ടിട്ടുള്ള ചില പ്രത്യേക രോഗാവസ്ഥകൾക്ക് മാത്രമാണ് ഇ.സി.റ്റി നൽകപ്പെടുന്നത്.
ആത്മഹത്യാ പ്രവണത, കാറ്ററ്റോണിയ, കടുത്ത വിഷാദം,
ഉന്മാദം,മരുന്നുകൾ കൊണ്ടുള്ള പാർശ്വഫലങ്ങൾ കാരണമോ , മരുന്നുകൾ നല്കാൻ പറ്റാത്ത വിധം മറ്റ് രോഗങ്ങളുള്ള മാനസിക രോഗികൾക്കും ഇത് ഫലപ്രദമാണ്.
അനസ്തേഷ്യ ഇല്ലാതെ ശരീരമാസകലം വിറയൽ ഉണ്ടാകുന്ന വിധം വൈദ്യുതി കടത്തി വിട്ടുകൊണ്ടുള്ള രീതി ആയിരുന്നു നേരത്തെ ഉണ്ടായിരുന്നത്.(അൺ മോഡിഫൈഡ് ഇ.സി.റ്റി)
എന്നാൽ ഇന്ന് രോഗിക്ക് വളരെ കുറഞ്ഞ സമയത്തേക്ക് അനസ്തേഷ്യ നൽകി വളരെ കുറഞ്ഞ അളവിൽ മാത്രമാണ് വൈദ്യുതി കടത്തിവിടുന്നത്.
തത്സമയം രോഗിയുടെ ഹൃദയമിടുപ്പ്,
ഹൃദയതാളം, ശ്വസനം, വൈറ്റൽ പരാമീറ്റേഴ്സ് എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായിരിക്കും. ചികിത്സ കഴിഞ്ഞ് ഏതാണ്ട് അര മണിക്കൂറിനുള്ളിൽ 
രോഗിക്ക് ബോധം തെളിയുകയും മുറിയിലേക്ക് മാറ്റവുന്നതുമാണ്. മേൽ പറഞ്ഞ രോഗങ്ങൾ ഉള്ള ഗർഭിണികൾക്ക് വരെ വളരെ സുരക്ഷിതമായി കൊടുക്കാവുന്ന നൂതന 
ചികിത്സാ സമ്പ്രദായമാണ് മോഡിഫൈഡ് ഇ.സി.റ്റി.
ഈ.സി.റ്റി. നൽകുന്നതിന്റെ മുന്നോടിയായി അനസ്തേഷ്യക്ക് വിധേയമാകാൻ തക്കവിധം ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തി എല്ലാ രക്ത പരിശോധനകളും 
ഇ സി ജി , സി ടി സ്കാൻ മുതലായവയും ചെയ്ത് ഹൃദ്രോഗ വിദഗ്ദ്ധന്റെയും , അനസ്തേഷ്യ ഡോക്ടറുമാരുടെ ഫിറ്റ്നസ് ലഭിച്ചതിന് ശേഷം മാത്രമാണ് ഈ ചികിത്സ നടത്തുകയുള്ളു. ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കാർഡുവർക്ക് ഈ ചികിത്സ പൂർണ്ണ സൗജന്യമായി ലഭിക്കും.
പത്ര സമ്മേളനത്തിൽ മാനസികാരോഗ്യ വിഭാഗം ഡോക്ടറുമാരായ ഡോ.റെയ്ഹാന റഷീദ് , ഡോ. റെൻസി രാജ് രാജൻ , അഡിഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. വാസിഫ് മായൻ, എജിഎം ഡോ.ഷാനവാസ്‌ പള്ളിയാൽ 
എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *