പി. അബുവിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

പുതുശേരിക്കടവ്: യംഗ് ഫൈറ്റേഴ്സ് ക്ലബ്ബ് രക്ഷാധികാരിയും സാമൂഹിക രാഷ്ട്രിയ വ്യാപാര മേഖലയിലെ സജീവ വ്യക്തിത്വവു മായ പുത്തൻ പുര അബു വിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു. യംഗ് ഫൈറ്റേഴ്സ് ക്ലബ്ബ് നടത്തിയ അനുശോചന യോഗം വാർഡ് മെമ്പർ ഈന്തൻ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് നൗഷാദ് കൊളപ്പള്ളി അധ്യക്ഷത വഹിച്ചു. കോബി അബ്ദുള്ള ഹാജി, എൻ.പി ഷംസുദ്ദിൻ, കേളോത്ത് മമ്മൂട്ടി, വി.കെ മമ്മൂട്ടി, കെ.പി ഹാരിസ്, കെ.വി യൂസഫ്, വി.കെ ബഷീർ, ഇബ്രാഹിം പള്ളിയാൽ പ്രസംഗിച്ചു. സെക്രട്ടറി ജോൺ ബേബി സ്വാഗതവും ,ജോ. സെക്രട്ടറി കെ. മുഹമ്മദാലി മാസ്റ്റർ നന്ദിയും പറഞ്ഞു.



Leave a Reply