തവിഞ്ഞാൽ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സണെ തിരെ സി.ഡി.എസിലെ എൽ.ഡി.എഫ് പ്രതിനിധികൾ.

മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സണെ തിരെ സി.ഡി.എസിലെ എൽ.ഡി.എഫ് പ്രതിനിധികൾ.എൻജിനീയറിംഗ് കോളേജിലെ താല്ക്കാലിക നിയമനങ്ങളിൽ ചെയർപേഴ്സൺ വഴിവിട്ട തീരുമാനങ്ങൾ എടുത്തതായും ചെയർപേഴ്സൺ രാജി വെക്കണമെന്നും എൽ.ഡി.എഫ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തലപ്പുഴയിലെ വയനാട് എൻജിനിയറിംഗ് കോളേജിൽ കുക്ക് /സ്വീപ്പർ തസ്തികയിൽ താല്ക്കാലിക നിയമനങ്ങൾ കുടുംബശ്രീ വഴിയാണ് നടത്തുന്നത്. ഇതു പ്രകാരം ജില്ലാ കുടുംബശ്രീ മിഷന് പേര് ലിസ്റ്റ് നൽകേണ്ടത് തവിഞ്ഞാൽ കുടുംബശീ സി.ഡി.എസ് കമ്മിറ്റിയാണ്.എന്നാൽ മീറ്റിംഗ് കൂടുകയോ മിനുട്സിൽ പോലും രേഖപ്പെടുത്താതെയും സി.ഡി.എസ് ചെയർപേഴ്സൺ ഏകപക്ഷീയമായി ജില്ലാ കുടുംബശ്രീ മാഷന് ലിസ്റ്റ് നൽകിയതായും കുടുംബശ്രീയിൽ അംഗമല്ലാത്തവരുടെ പേരും അനർഹമായി ലിസ്റ്റിൽ ഉൾപ്പെടുത്തിയാണ് നൽകിയതെന്നും എൽ.ഡി.എഫ് പ്രതിനിധികൾ പറയുന്നു. നിയമവിരുദ്ധമായ തീരുമാനങ്ങൾ എടുത്ത സി.ഡി.എസ് ചെയർപേഴ്സൺ സ്ഥാനം രാജിവെക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നും എൽ.ഡി.എഫ് പ്രതിനിധികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ബിന്ദു രാജൻ, ജിഷ സന്തോഷ്, കെ.ഷബിത, അനിഷ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply