April 19, 2024

ശ്രദ്ധേയമായി സിദ്റ കോളജിലെ അച്ചാർ നിർമാണ മത്സരം

0
23139eae 8b06 4466 838a B16468a32e49.jpg
വെള്ളമുണ്ട: സിദ്റ കോളജ് ഓഫ് ലിബറൽ ആർട്സ് വിദ്യാർഥിനികൾക്ക് വേണ്ടി 'പിക്‌ളിംഗ് 21' എന്ന പേരിൽ നടത്തിയ അച്ചാർ നിർമാണ മത്സരം ശ്രദ്ധേയമായി. പിയാപ്ല മീൻ അച്ചാർ,
ബീഫ് അച്ചാർ, തുറമാങ്ങ അച്ചാർ, ലൂബിക്ക അച്ചാർ, കോയക്കപുളി അച്ചാർ, നെല്ലി കറുപ്പിച്ച അച്ചാർ, കയ്പ്പക്ക അച്ചാർ, കാന്താരി അച്ചാർ തുടങ്ങി 21 തരം വ്യത്യസ്ത അച്ചാറുകൾ ഉണ്ടാക്കി വിദ്യാർഥിനികൾ മത്സരത്തിൽ പങ്കാളികളായി. ഗന്ധം, രുചി, ചേരുവ, കാഴ്ചയിലെ ഭംഗി, വ്യത്യസ്തത എന്നിവ അടിസ്ഥാനമാക്കി പ്രൊഫഷണൽ പാചക വിദഗ്ദർ പരിശോധിച്ച്‌ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തിരഞ്ഞെടുത്തു. മത്സരത്തോടനുബന്ധിച്ച് ഉണ്ടാക്കിയ രുചികരമായ അച്ചാറുകൾ ക്വാറന്റൈനിൽ കഴിയുന്ന ആദിവാസി സുഹൃത്തുക്കളുടെ ഊരുകളിലെത്തിച്ചു സിദ്റ വിദ്യാർഥിനികൾ മാതൃകയായി.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പിക്‌ളിംഗ് 21 ഉദ്ഘാടനം ചെയ്തു. പാചക വിദഗ്ധയും എഴുത്തുകാരിയും സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്ററുമായ സോയ നാസർ മുഖ്യാതിഥി ആയിരുന്നു. സമാപന ചടങ്ങിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ വിജയികളെ ആദരിച്ചു.
പ്രിൻസിപ്പാൾ ജസീൽ അഹ്‌സനി, സിദ്റ ബോർഡ് ഓഫ് സ്റ്റഡീസ് കൺവീനർ പി കെ കാസിം, ഹെൽത്ത് ഇൻസ്‌പെക്ടർ കെ സന്തോഷ്, ഹാസിം ഖുതുബി എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *