April 27, 2024

തൊണ്ടർനാട് പഞ്ചായത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കണം : സി പി ഐ എം

0
Img 20211016 Wa0107.jpg
കോറോം : തൊണ്ടർനാട് പഞ്ചായത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കണമെന്ന് സി പി ഐ എം തൊണ്ടർനാട് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .
കരിമ്പിൽ പ്രദേശത്ത് വർഷങ്ങളായി താമസിച്ചുവരുന്ന ആദിവാസികൾക്കും കർഷകർക്കും പട്ടയം ലഭ്യമാക്കുക, ക്ഷീരമേഖലയ്ക്ക് ഉപകാരപ്രദമായി വരുന്ന രീതിയിൽ തൊഴിലുറപ്പ് പദ്ധതിയെ മാറ്റുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
 പനമരം ഏരിയയിലെ ആദ്യത്തെ ലോക്കൽ സമ്മേളനത്തിന് മുതിർന്ന നേതാവ് കാളവയൽ ചാത്തു പതാക ഉയർത്തി തുടക്കം കുറിച്ചു.
പാലേരി ടൗണിൽ പതാക ഉയർത്തിയശേഷം സമ്മേളന പ്രതിനിധികളും അനുഭാവികളും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. 
സഖാവ് വി കെ കേശവൻ നഗറിൽ ( എം ടി ഡി എം എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ ) നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി സ.പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു.
ലോക്കലിലെ 14 ബ്രാഞ്ച് സമ്മേളനങ്ങളും പൂർത്തിയാക്കി ഓരോ ബ്രാഞ്ച് സമ്മേളനത്തിൽ നിന്നും തിരഞ്ഞെടുത്ത 75 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
 ജില്ലാ സെക്രട്ടറിക്ക് പുറമേ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എസ് ജനാർദ്ദനൻ ,രുഗ്മിണി സുബ്രഹ്മണ്യൻ ഏരിയ സെക്രട്ടറി ജോണി ഏരിയ കമ്മിറ്റി അംഗങ്ങളായ ജസ്റ്റിൻ ബേബി , പി ജെ ആൻറണി, പി എ ബാബു , എ കെ ശങ്കരൻ ,വേണു മുള്ളോട്ട് എന്നിവരും പങ്കെടുത്തു. 
തുടർന്ന് പ്രതിനിധികൾ ബ്രാഞ്ചടിസ്ഥാനത്തിൽ പൊതുചർച്ച നടത്തി. 15 അംഗ ലോക്കൽ കമ്മറ്റിയും ലോക്കൽ സെക്രട്ടറിയായി മത്തായി ഐസക്കിനെയും തെരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *