September 7, 2026

റവന്യു വകുപ്പിൽ ഓൺലൈൻ സ്ഥലം മാറ്റങ്ങൾ നടപ്പിലാക്കണം: കേരള എൻ.ജി.ഒ അസോസിയേഷൻ

0
IMG-20211020-WA0027.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: തുടർ ഭരണത്തിൻ്റെ അഹങ്കാരത്തിൽ റവന്യു വകുപ്പിലെ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റി ധനസമാഹരണത്തിനുള്ള ഉപാധിയാക്കാമെന്നത് വ്യാമോഹമാണെന്ന് കേരള എൻ ജി.ഒ അസോസിയേഷൻ.
റവന്യു വകുപ്പിൽ ഓൺലൈൻ സ്ഥലം മാറ്റ ഉത്തരവ് ഉടൻ നടപ്പിലാക്കുക, സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കോടതി നടപടികൾ തീർപ്പാക്കാൻ സർക്കാർ സത്വര നടപടികൾ സ്വീകരിക്കുക, റവന്യു വകുപ്പിൻ്റെ നവീകരണം നടത്താൻ സർക്കാർ ആർജ്ജവം കാണിക്കുക, മാനദണ്ഡ വിരുദ്ധ സ്ഥാനക്കയറ്റ/ സ്ഥലം മാറ്റ നടപടികൾ നിർത്തിവയ്ക്കുക, രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
വൈത്തിരി താലൂക്ക് ഓഫീസിനു മുന്നിൽ കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ നടത്തി.
ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്തു. സി.കെ ജിതേഷ്, എം.എ ബൈജു, രാധാകൃഷ്ണൻ, എം.നസീമ, വി.അഹമ്മദ്കുട്ടി, കെ.ബിജുല തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *