കെഎഎസ് (കേരള അഡിമിനിസ്ട്രേറ്റീവ് സർവീസ്) പുസ്തകം പ്രകാശനം ചെയ്തു

കൽപ്പറ്റ: സിവിൽ സർവീസ് പരിശീലകനായ ബിജു തങ്കപ്പൻ സിവിൽ സർവീസ് മേഖലയുമായി ബന്ധപ്പെട്ട് എഴുതിയ അഞ്ചാമത്തെ പുസ്തകം പ്രകാശനം ചെയ്തു.മുൻ ഡയറ്റ് പ്രിൻസിപ്പാൾ പി.ലക്ഷ്മണൻ ഡെപ്യൂട്ടി കലക്ടർ കെ. അജീഷിന് പുസ്തകം നൽകിയാണ് പ്രകാശനം ചെയ്തത്.
അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള പഠനം എളുപ്പമാക്കുന്നതിന് വേണ്ടി സ്‌ക്ൽട്ടൻ രീതി ഉപയോഗിച്ചാണ് പുസ്തകം രചിച്ചത്.ആമസോൺ ആപ്പിലൂടെയാണ് പുസ്തക വില്പന നടത്തുന്നത്.www.kerala.shopping എന്ന സൈറ്റിലും പുസ്തകം ലഭിക്കും
സിവിൽ സർവീസിന് വേണ്ടിയുള്ള പുസ്തകം അടുത്ത് തന്നെ പ്രകാശനം ചെയ്യുമെന്ന് കൽപ്പറ്റ ഐ.സി.എസ്. സിവിൽ സർവ്വീസ് അക്കാദമി സ്ഥാപകൻ ബിജു തങ്കപ്പൻ പറഞ്ഞു.
കൽപ്പറ്റയിൽ നിലവിൽ സിവിൽ സർവ്വീസ് , ബാങ്ക്, പി.എസ്.സി. ,മെഡിക്കൽ, എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലനം നടക്കുന്നുണ്ട് .
.കൂടാതെ വിദ്യരാജ് എന്ന മൊബൈൽ ആപ്പിലൂടെയും സിവിൽ പരിശീലനം നേടാം. ആദ്യ കെ എ എസ് പരീക്ഷയിൽ സ്ട്രീം മൂന്ന് വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയ ഡെപ്യൂട്ടി കളക്ടർ കെ. അജീഷിനെയും പതിനാലാം റാങ്ക് നേടിയ കളക്ടറേറ്റ് ജീവനക്കാരൻ കെ.എം ഹാരിഷിനെയും ഇരുവരും ചേർന്ന് ആദരിച്ചു.



Leave a Reply