September 5, 2026

നോക്കുകൂലി നിര്‍മാര്‍ജ്ജന യജ്ഞം: ജില്ലാതല അവബോധന യോഗം നടത്തി

0
20aeb4d3-87da-487b-a5bb-48e2e19bf84f.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാന ലേബര്‍ കമ്മീഷണറേറ്റിന്റെയും, കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ നോക്കുകൂലി നിര്‍മാര്‍ജ്ജന യജ്ഞത്തിന്റെ പ്രചാരണാര്‍ത്ഥം ജില്ലാതല അവബോധന യോഗം നടത്തി. യോഗത്തില്‍ നോക്കുകൂലി വിരുദ്ധ പ്രതിജ്ഞ എടുത്തു. കല്‍പ്പറ്റ ജില്ലാ വ്യാപാരഭവനില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ലേബര്‍ ഓഫീസറും കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ സെക്രട്ടറിയുമായ സി.പി. ബബിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലേബര്‍ ഓഫീസറും കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ ചെയര്‍മാനുമായ എം.കെ. രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ കമ്മിറ്റി ജൂനിയര്‍ സൂപ്രണ്ടുമാരായ ഇ.കെ. സുരേഷ്, ടി.പി. ലിജി, ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *