May 20, 2024

തളിര്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ ; അപേക്ഷകള്‍ കൈമാറി

0
ജില്ലയില്‍ തളിര്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ എഴുതുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ പെണ്‍കുട്ടികളുടെ പരീക്ഷ അപേക്ഷകള്‍ ജില്ലാ കളക്ടര്‍ എ. ഗീത സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന് കൈമാറി. 100 പെണ്‍കുട്ടികളാണ് ജില്ലയില്‍ പരീക്ഷ എഴുതാന്‍ അപേക്ഷിച്ചിട്ടുള്ളത്. ഇവര്‍ക്ക് സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സമം പദ്ധതിയിലൂടെ ഒരു വര്‍ഷത്തേക്ക് സൗജന്യമായി തളിര്‍ മാഗസിന്‍ ലഭ്യമാക്കും. എസ്.എസ്.കെയുടെ നേതൃത്വത്തിലാണ് ജില്ലയില്‍ പരീക്ഷ എഴുതുന്നതിനായി കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചത്. എ.ഡി.എം എന്‍.ഐ ഷാജു, ഫിനാന്‍സ് ഓഫീസര്‍ എ.കെ. ദിനേശന്‍, എസ്.എസ്.കെ മുന്‍ ഡി.പി.ഒ ഒ. പ്രമോദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *