വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത കൂടിയാലോചനയോഗം ചേര്‍ന്നു

കൽപ്പറ്റ: വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത ക്ലാസുകള്‍ നവംബറില്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കൂടിയാലോചന യോഗം ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഔപചാരിക വിദ്യാഭ്യാസം പോലെ തന്നെ പ്രധാനമാണ് അനൗപചാരിക വിദ്യാഭ്യാസമെന്ന് അദ്ദേഹം പറഞ്ഞു. തന്റെതല്ലാത്ത കാരണത്താല്‍ പഠനം ലഭിക്കാത്ത ആദിവാസി ജനവിഭാഗങ്ങള്‍ക്ക് അറിവിന്റെ പാത ലഭ്യമാക്കുകയെന്നത് സമൂഹത്തിന്റെ ഉത്തരവാദിത്ത്വമാണ്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സേവന പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാ വിഭാഗക്കാരുടെയും സഹകരണത്തോടെയാണ് ക്ലാസുകള്‍ ആരംഭിക്കു കയെന്ന് എം.എല്‍.എ പറഞ്ഞു.
സാമ്പത്തികമായും സാമൂഹികമായും പിന്നില്‍ നില്‍ക്കുന്ന എല്ലാവരെയും കൂട്ടിയോജിപ്പിച്ചു കൊണ്ട് ആരംഭിക്കുന്ന പദ്ധതിയില്‍ പൊതു ജനങ്ങളുടെയും, സര്‍ക്കാര്‍ സംവിധാനങ്ങളും, മുഴുവന്‍ സന്നദ്ധ പ്രവര്‍ത്തകരും സഹകരിക്കണമെന്ന് മുഖ്യ പ്രഭാഷണത്തില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല പറഞ്ഞു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ അസി.ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി. നഗരസഭ, ബ്ലോക്ക് , ഗ്രാമതല തദ്ദേശ സ്വയം ഭരണ അദ്ധ്യക്ഷന്മാര്‍, തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ , വകുപ്പ് തലവന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ വി.അനില്‍ സ്വാഗതവും, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ നന്ദിയും പറഞ്ഞു.



Leave a Reply