June 24, 2026

ശ്രേഷ്ടം പദ്ധതി – അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കല കായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്ന ഭിന്നശേഷിക്കാര്‍ക്കുളള ധനസഹായ പദ്ധതിയായ ശ്രേഷ്ടം 2021- 22 പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2020- 21 വര്‍ഷത്തില്‍ സംസ്ഥാനത്തെ/രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് പരിശീലനം നേടിവരുന്നവരും സംസ്ഥാന/ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടവരുമായിരിക്കണം. ധനസഹായത്തിന് യോഗ്യത നേടിയ മെറിറ്റ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് , പരിശീലനം നേടുന്ന സ്ഥാപനത്തില്‍ നിന്നുളള അഡ്മിഷന്‍ സംബന്ധിച്ച രേഖ, ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്ക്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷ ഒക്ടോബര്‍ 31 നകം ജില്ലാ സാമൂഹ്യ നീതി ഓപീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 04936 205307.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *