പെട്രോൾ വിലവർധന; മലയാളി യുവാക്കളുടെ വേറിട്ട പ്രതിഷേധം ശ്രദ്ധേയമായി
പുൽപ്പള്ളി: ദിവസേനയുള്ള പെട്രോൾ വിലവർധനയിൽ യുവാക്കളുടെ വേറിട്ട പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാടായ ഗുജറാത്തിലെ വഡോദരയിലെ പെട്രോൾ പമ്പിൽ കേരള ചായ വിതരണം ചെയ്താണ് യുവാക്കൾ പ്രതിഷേധിച്ചത്.വയനാട് പുൽപ്പള്ളി സ്വദേശികളായ അഭിജിത്ത് കെ വർഗീസും , ജോജി സിഎസുമാണ് പ്രതിഷേധം അറിയിച്ചത്. ഇന്ത്യ മുഴുവൻ സ്കൂട്ടിയിൽ സഞ്ചരിച്ച് ഹെൽമെറ്റ് ഉപയോഗത്തിന്റെ പ്രാധാന്യത്തെകുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവാക്കൾ യാത്ര തിരിച്ചത്. ഒക്ടോബർ 4നു പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ നിന്ന് ഇവർ ആരംഭിച്ച യാത്ര 2500 കിലോമീറ്റർ സഞ്ചരിക്കുകയും 2 ആഴ്ച പിന്നിടുകയും ചെയ്തു.
Leave a Reply