April 19, 2024

സ്‌കൂൾ തുറക്കൽ: ക്രമീകരണങ്ങൾ ഊർജിതമാക്കി മാനന്തവാടി മുൻസിപ്പാലിറ്റി

0
Img 20211022 Wa0010.jpg
മാനന്തവാടി : സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരസഭയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെയും വിവിധ വകുപ്പ് മേധാവികളുടെയും യോഗം ചേര്‍ന്ന് ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും അടിയന്തിരമായി ഇനി ചെയ്യാനുള്ള കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുകയും ചെയ്തു. മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച യോഗം നഗരസഭ ചെയര്‍പേഴ്സൺ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സൺ അഡ്വ.സിന്ധു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ പി.വി. എസ് മൂസ, ഇതുവരെ നടത്തിയ ക്രമീകരങ്ങൾ അവലോകനം ചെയ്തു. ഡി ഇ ഒ അനിൽ കുമാർ, ഏ.ഇ.ഒ. ഗണേഷ്, റ്റി.ഇ.ഒ.ബിജു എന്നിവർ മാർഗ്ഗരേഖ വിശദീകരിച്ചു. വിദ്യാലയ ശുചീകരണം, വാക്സിനേഷൻ, ഗൃഹസന്ദർശനം, ബയോ ബബിൾ രീതിയിൽ കുട്ടികളെ സജ്ജമാക്കൽ, പുതിയ അധ്യാപക രക്ഷകർതൃസമിതികളുടെ രൂപീകരണം, സ്‌കൂൾ കെട്ടിടങ്ങളുടെയും സ്കൂൾ ബസ്സുകളുടെയും ഫിറ്റ്നസ്, പൊതു നിർദ്ദേശം അടങ്ങിയ പോസ്റ്റർ പ്രദർശനം തുടങ്ങിയ കാര്യങ്ങൾ അവർ വിശദീകരിച്ചു. അധ്യാപക രക്ഷാകർതൃസമിതിയുടെയും സന്നദ്ധ സംഘടനകളുടെയും പൂർവ വിദ്യാർത്ഥി സംഘടനകളുടെയും പ്രദേശവാസികളുടെയും നഗരസഭാ ശുചീകരണ ജീവനക്കാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. സ്‌കൂൾ പരിസരത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തിരമായി വെട്ടി നീക്കാൻ സമിതി നിർദേശിച്ചു. സ്‌കൂൾ കിണറുകളിലെ ജലത്തിന്റെ ഗുണമേന്മ പരിശോധിക്കുന്നതിനായി നഗരസഭ നേരിട്ട് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കാൻ തീരുമാനിച്ചു. എല്ലാ സ്കൂളുകൾക്കും ഓരോ തെർമ്മൽ സ്കാനർ വീതം വാങ്ങി നൽകണമെന്നും സ്കൂൾ തുറക്കുന്നതിനു മുൻപായി രക്ഷിതാക്കളുടെ അനുമതിയോടെ കുട്ടികൾക്ക് ഹോമിയോ പ്രതിരോധ ഗുളിക നൽകാൻ നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു. പോലീസ്, ആർ ടി ഒ, എക്സൈസ്, ആരോഗ്യവകുപ്പ്, അഗ്നിശമന സേന, കെ എസ് ആർ ടി സി , കുടുംബശ്രീ, പട്ടികവർഗ ക്ഷേമവകുപ്പ് അവരവരുടെ വകുപ്പിന്റെ സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി വി ജോർജ്ജ്, സീമന്തിനി സുരേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർമാരായ വി. ആർ പ്രവീജ്, നാരായണൻ, മുഹമ്മദ് ആസിഫ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സജി, ബി ആർ സി പ്രതിനിധി മുഹമ്മദലി, എം .ടി . മാത്യു ക്ളസ്റ്റർ കോ ഓർഡിനേറ്റർ ഭാവന എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *