April 19, 2024

കേരള പ്രീമിയർ ലീഗിൽ എൻട്രി നേടി വയനാട് യുനൈറ്റഡ് എഫ്.സി.

0
Img 20211022 Wa0024.jpg
കൽപ്പറ്റ: കേരള പ്രീമിയർ ലീഗിൽ വയനാട് യുനൈറ്റഡ് എഫ്.സി.എൻട്രി നേടിയതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
കാൽപന്തു കളിയിൽ പ്രതിഭാധനരായ ധാരാളം കളിക്കാരുണ്ടായിട്ടും വേണ്ട രീതിയിൽ അവസരം ലഭിക്കുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്യാതെ പോയ വയനാടൻ ജനതക്ക് പ്രതീക്ഷയുടെ പുതു പിറവിയായി മാറുകയാണ് വയനാട് യുനൈറ്റഡ് എഫ്സി.
കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഫുട്ബോൾ മാമാങ്കമായ  കേരള പ്രീമിയർ ലീഗിൽ കോർപറേറ്റ് എൻട്രി നേടി യുണൈറ്റഡ് എഫ്സിയും വയനാടും കാൽപന്തുകളിയിൽ പുതു ചരിത്രം രചിച്ചിരിക്കുകയാണെന്ന് ഇവർ പറഞ്ഞു. ഫുട്ബോൾ എന്നത് കേവലമൊരു കളി മാത്രമല്ലെന്നും അതിന് സാമൂഹിക ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത പങ്കുണ്ടെന്നുമുള്ള തിരിച്ചറിവിൽ നിന്നും ആശയ രൂപീകരണം നടക്കുകയും പിന്നീട് പിണങ്ങോട് കേന്ദ്രീകരിച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു.ഷറഫലിയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെ പിറവിയെടുക്കുകയും ചെയ്ത ടൗൺ ടീം പിന്നീട് ഔദ്യോഗിക ഫുട്ബോളിന്റെ ഭാഗമായി മാറി ജില്ലാ ലീഗ് ബി ഡിവിഷനിൽ യുണൈറ്റഡ് എഫ്.സി എന്ന ടീമിന സ്വന്തമാക്കുകയും ചെയ്തു.
ഫുട്ബോളിനൊപ്പം ലോകത്തോളം വളരുക എന്ന ലക്ഷ്യം വെച്ച് പഴശ്ശിയുടെ പോരാട്ടങ്ങളുടെ മണ്ണിൽനിന്നും കേരളത്തിന്റെ ഫുട്ബോൾ ഭൂപടത്തിൽ സ്വന്തം ഇടം കണ്ടെത്തുന്നതിനായുള്ള തീപാറും പോരാട്ടങ്ങൾ നടത്താൻ വയനാട് യുണൈറ്റഡ് എഫ് സി സുസജ്ജമായിട്ടുണ്ട്. പിറവിയെടുത്ത് രണ്ട് വർഷം എന്ന വളരെ കുറഞ്ഞ കാലയളവിൽ നേട്ടങ്ങളുടെ വലിയ പട്ടിക
ഈ ഫുട്ബോൾ കൂട്ടായ്മക്ക്
 കൈമുതലായിട്ടുണ്ട്..
5 വയസ് മുതലുള്ള കുട്ടികൾക്ക് വിദേശ കോച്ചുകളുടെ സാനിധ്യത്തിൽ വിവിധ ബാച്ചുകളായി പരിശീലനം നടത്തി വരുന്ന ചിൽഡ്രൻസ് അക്കാദമിയും പ്രാദേശികമായി പ്രാപ്തരായ ചെറുപ്പക്കാരെ കണ്ടെത്തി , ലൈസൻസ് ഉള്ള ഫുട്ബോൾ പരിശീലകരാക്കിയും മറ്റ് ചിലരെ അംഗീകൃത റഫറിയിംഗ് യോഗ്യതയുള്ളവരായി മാറ്റിയും ഫുട്ബോൾ എന്ന മേഖലയോട് തീർത്തും നീതി പുലർത്തുന്ന ഇടപെടലുകൾ നടത്തി വരുന്നു അക്കാദമിയുടെ ഭാഗമായ മൂന്നു കുട്ടികൾ ജില്ലാ ടീമിൽ ഇടം പിടിച്ചു എന്നുള്ളതും നേട്ടങ്ങളുടെ പട്ടികയിൽ ചേർക്കപ്പെടേണ്ടതാണ്.
പിന്നോക്ക ജില്ലയായ വയനാട്ടിൽ നിന്നും ട്രൈബൽ മേഖലയിൽനിന്നുള്ള പ്രാപ്തരായ കുട്ടികളെ കൂടി ഉൾപ്പെടുത്തി മികച്ച പരിശീലനം നൽകി അവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുവേണ്ടിയുമുള്ള പദ്ധതികളും ആക്കാദമിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്രൗണ്ടും അതിനോടൊപ്പം റസിഡൻഷ്യൽ ഫുട്ബോൾ അക്കാദമി സ്ഥാപിക്കുക എന്നതും വയനാട്ടിൽ നിന്നുള്ള കളിക്കാരെ മികച്ച രീതിയിൽ വളർത്തി ജില്ല സംസ്ഥാന ടീമുകൾ ഐ ലീഗ്, ഐ.എസ്.എൽ, ഇന്ത്യൻ ടീം എന്നിവയിലേക്ക് എത്തിക്കുകയും മികച്ച കരിയർ ലഭ്യമാക്കുകയെന്നതും ഭാവിയിൽ ടീം ലക്ഷ്യം വെക്കുന്നതിൽ ചിലതാണ്. അതിനായി മികച്ച കോച്ചിനെ തിരഞ്ഞെടുത്ത് പരിശീലനത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
ടൂറിസം മേഖലയായ വയനാട്ടിലെ ഹോം ഗ്രൗണ്ടിലേക്ക് വിദേശ രാജ്യങ്ങളിലെ ടീമുകളെ ക്ഷണിച്ചു കൊണ്ട് മൽസരങ്ങൾ നടത്തുകയും ഇന്ത്യൻ ഫുട്ബോളിൽ വയനാടെന്ന ദേശത്തെ അതിപ്രധാനമായ ഒരിടം ആക്കി മാറ്റുകയെന്നതും ആരോഗ്യകരമായ സാംസ്കാരികമായ മൂല്യമുള്ള തൊഴിൽ നേടാൻ പ്രാപ്തരായ നല്ല തലമുറയെ വാർത്തെടുക്കുക എന്നതും വയനാട് യുണൈറ്റഡ് എ.സി.യുടെ പ്രഖ്യാപിത ലക്ഷ്യമാണ്.
വയനാട് യുണൈറ്റഡ് എഫ് സി ചെയർമാൻ ഷമീം ബക്കർ സി കെ പദ്ധതികൾ വിശദീകരിക്കുകയും ജില്ലാ ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി പ്രവീൺ പി എസ്, എക്സി. അംഗം പി സഫറുള്ള, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവവൻ, കെ പി എൽ ടീം സി ഇ ഒ സജീർ എസ്.പി ആർ ഒ നൗഷാദ് കെ കെ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *