പോളിടെക്‌നിക് പ്രവേശനം:രണ്ടാം ഘട്ട സ്പോട്ട് അഡ്മിഷന്‍ ഇന്ന്
മേപ്പാടി, മാനന്തവാടി ഗവ. പോളിടെക്നിക് കോളേജുകളിലെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട സ്പോട്ട് അഡ്മിഷന്‍ നാളെ (ശനി) നടക്കും. സിവില്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക് എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. സ്ട്രീം ഒന്നില്‍ 35001 മുതല്‍ അവസാന റാങ്ക് വരെയുള്ള എല്ലാ അപേക്ഷകര്‍ക്കും പനമരത്തുള്ള മാനന്തവാടി പോളിടെക്നിക് കോളേജില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ അന്നേ ദിവസം പനമരത്തെ കോളേജ് ഓഫീസില്‍ ഹാജരായി രജിസ്ട്രേഷന്‍ നടത്തി താഴെ പറയുന്ന സമയക്രമത്തിലാണ് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കേണ്ടത്. . റാങ്ക് നമ്പര്‍ 35001 മുതല്‍ 50000 വരെ – രാവിലെ 8 മുതല്‍ 10 വരെ. . റാങ്ക് നമ്പര്‍ 50001 മുതല്‍ 60000 വരെ – രാവിലെ 10 മുതല്‍ 11 വരെ. റാങ്ക് നമ്പര്‍ 60001 മുതല്‍ അവസാന റാങ്ക് വരെ – 11.30 മുതല്‍ 12.30 വരെ (സീറ്റുകള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ മാത്രം). കൂടുതല്‍ വിവരങ്ങള്‍ക്ക് 7907592646, 6282935754, 9447215292(മേപ്പാടി), 8921171201, 9400441764, 9496939969 (മാനന്തവാടി) എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.



Leave a Reply