വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ മീനങ്ങാടി സബ് സ്റ്റേഷൻ മുതൽ ചണ്ണാളി, കെ.എസ്.ഇ.ബി ഓഫീസ്, മീനങ്ങാടി ടൗൺ, മാർക്കറ്റ്, ത്രിവേണി, 54 ടൗൺ, ചീരാംകുന്ന് എന്നീ പ്രദേശങ്ങളിൽ നാളെ (ശനി) രാവിലെ 9.30 മുതൽ രാവിലെ 11.30 വരെ ഭാഗീകമായോ, പൂർണ്ണമായോ വൈദ്യുതി മുടങ്ങും.
പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഷെഡ്, വലിയ കുരിശ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (ശനി) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മക്കോട്ടുകുന്ന്, ബാങ്ക് കുന്ന് ഭാഗങ്ങളിൽ നാളെ (ശനി) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.



Leave a Reply