ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം

കൽപ്പറ്റ: ക്ഷീര വികസന വകുപ്പിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീര സംഘങ്ങള്‍ക്ക് മാനേജീരിയല്‍ ധനസഹായം നല്‍കുന്നു. 2020-21 വര്‍ഷത്തില്‍ 250 ലിറ്ററില്‍ താഴെ ശരാശരി പ്രതിദിന സംഭരണമുള്ള ക്ഷീര സംഘങ്ങള്‍ക്ക് പദ്ധതി പ്രകാരം ധനസഹായത്തിന് അപേക്ഷിക്കാം. ക്ഷീര സംഘം സെക്രട്ടറി, പ്രൊക്യുര്‍മെന്റ് അസിസ്റ്റന്റ് എന്നിവര്‍ക്ക് വേതനം നല്‍കുന്നതിനായി 35,000 രൂപയാണ് ഒരു ക്ഷീര സംഘത്തിന് വാര്‍ഷിക ധനസഹായമായി ലഭിക്കുക. ക്ഷീരസംഘങ്ങള്‍ക്കായി ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുകളില്‍ നിശ്ചിത അപേക്ഷാ ഫോമിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.



Leave a Reply