മുട്ടിൽ മരംമുറി കേസിൽ പ്രതി ആന്‍റോ അഗസ്റ്റിന് ജാമ്യം.

കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ പ്രതികളിലാെരാളായ ആന്‍റോ അഗസ്റ്റിന് ജാമ്യം. മേപ്പാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൂടി ജാമ്യം കിട്ടിയതോടെ പ്രതിക്ക് പുറത്തിറങ്ങാം. കൽപ്പറ്റ ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. എന്നാൽ മുഖ്യപ്രതി റോജി അഗസ്റ്റിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല. മീനങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് റോജിക്ക് ഇനി ജാമ്യം കിട്ടേണ്ടത്. മാനന്തവാടി ജില്ല ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് റോജി അഗസ്റ്റിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു.



Leave a Reply