December 8, 2023

റിസോട്ടുകൾ കേന്ദ്രികരിച്ച് കഞ്ചാവ് വിൽപ്പന; നാല് യുവാക്കൾ പിടിയിൽ

0
Collagemaker 20211023 0742256632.jpg
വെെത്തിരി: 510 ഗ്രാം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ. വെെത്തിരി, മേപ്പാടി, പടിഞ്ഞാറത്തറ, കൽപ്പറ്റ ഭാഗങ്ങളിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് കഞ്ചാവും മറ്റും ലഹരി വസ്തുക്കളും വിൽപ്പന നടത്തുന്നു എന്ന രഹസ്യവിവാരത്തിൻ്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വയനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും വൈത്തിരി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ മുൻ പോലീസ് കേസുകളിൽ പ്രതികൾ ആയ താമരശ്ശേരി മലയിൽതൊടികയിൽ ഷഹാൻ, നരിക്കുനി കൂടത്തിൽ വീട്ടിൽ മുഹമ്മദ് റാഷിദ്, താമരശ്ശേരി ചെങ്ങോട്ടു പൊയിൽ പുറായിൽ വീട്ടിൽ ബിജിൻ, നിലമ്പൂർ വഴിക്കടവ് പുഴകാട്ടുകുണ്ടിൽ  ജുനൈദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച KL 56 E 9338 മഹിന്ദ്ര താർ വാഹനത്തിൽ നിന്നും 510 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എൻ ഡി പി എസ് കേസ് രജിസ്റ്റർ ചെയ്തു.  പ്രതികളെ മജിസ്‌ട്രേറ്റ് മുന്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *