കെ.പി.സി.സി. ഭാരവാഹി പട്ടിക; പട്ടികവർഗ്ഗ വിഭാഗത്തെ തഴഞ്ഞതിൽ വ്യാപക വിമർശനം

സ്വന്തം ലേഖിക
കൽപ്പറ്റ:- കേരളത്തിൽ പുതിയ കെ.പി.സി.സി. ഭാരവാഹികളുടെ പട്ടിക പുർത്തിറക്കിയപ്പോൾ പട്ടികവർഗ്ഗ വിഭാഗത്തെ പൂർണ്ണമായും തഴഞ്ഞതിൽ പ്രതിഷേധം ശക്തം .മുൻ കമ്മിറ്റിയിൽ മുൻ മന്ത്രി പി.കെ.ജയലക്ഷ്മി ജനറൽ സെക്രട്ടറിയായിരുന്നു.പുതിയ കമ്മിറ്റിയിൽ അവരെ ഒഴിവാക്കുകയും പകരം ആരെയും ഉൾപ്പെടുത്താതിരുന്നതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്.നിർവ്വാഹക സമിതിയിൽ പോലും ഒരാളെയും പരിഗണിച്ചില്ല .എ .ഐ .സി.സി അംഗം എന്ന നിലയിൽ പി കെ.ജയലക്ഷ്മി സ്ഥിരം ക്ഷണിതാവായി കെ.പി.സി.സിയിൽ ഉണ്ടാകും. ആദിവാസി കോൺഗ്രസ് ഭാരവാഹികളെ പോലും പരിഗണിക്കാതിരുന്നത് അനീതിയാണെന്ന് ആദിവാസി കോൺഗ്രസ് നേതാവ് പറഞ്ഞു. അഞ്ച് ലക്ഷത്തോളം വരുന്ന ഒരു ജനവിഭാഗത്തെയാണ് പൂർണ്ണമായും അവഗണിച്ചിരിക്കുന്നത്. എന്നാൽ പരസ്യ പ്രതികരണത്തിന് ആദിവാസി കോൺഗ്രസ് നേതാക്കൾ തയ്യാറായിട്ടില്ല. വിഷയം എ.ഐ.സി.സി.യുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള നീക്കത്തിലാണ് ഇവരുടെ നീക്കം



Leave a Reply