പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ഗുണഭോക്താക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

കല്‍പ്പറ്റ: ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ഗുണഭോക്താക്കള്‍ക്ക്ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ സിറിയക് ടി കുര്യാക്കോസ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ അബ്ദുറഹ്മാന്‍ അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് റ്റി.കെ നസ്സീമ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.പി.എ യു പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദ് പദ്ധതി വിശദീകരണം നടത്തി. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ ചന്ദ്രിക കൃഷ്ണന്‍, അസ്മ കെ.കെ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ജോയിന്റ് ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ നന്ദി പറഞ്ഞു



Leave a Reply