പനമരം ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് ആവശ്യങ്ങള്‍ക്കായി ആംബുലന്‍സ് സര്‍വീസ് തുടങ്ങി

പനമരം: ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് ആവശ്യങ്ങള്‍ക്കായി ആംബുലന്‍സ് സര്‍വീസ് തുടങ്ങി. ജില്ലാ കളക്ടറുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫ് ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. പനമരം പഞ്ചായത്ത് പ്രസിഡണ്ട് പി.എം ആസ്യ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലായില്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. സുബൈര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീമ മാനുവല്‍, അസിസ്റ്റന്റ് സെക്രട്ടറി പി. സജി, ടി.എം. ഉമ്മര്‍, ജോസ് നിലമ്പനാട്ട്, അസീസ് കുനിയില്‍, കുര്യാക്കോസ് മുള്ളന്മടക്കല്‍, അസൈനാര്‍, ഡോ.ഷമീര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മണി, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply