സംസ്ഥാനത്തെ കോളജുകള്‍ ഇന്ന് തുറക്കും

കാേവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ കോളജുകള്‍ ഒന്നര വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം ഇന്നു തുറക്കും. ഒന്നും രണ്ടും വര്‍ഷ ബിരുദ ക്ലാസുകളും ഒന്നാം വര്‍ഷ പിജി ക്ലാസുകളുമാണ് ഇന്നു തുടങ്ങുന്നത്. കഴിഞ്ഞ 18നു തുടങ്ങാനിരുന്ന ക്ലാസുകള്‍ മഴ കനത്തതിനെ ത്തുടര്‍ന്നു നീട്ടുകയായിരുന്നു. ബിരുദ, ബിരുദാനന്തര അവസാന വര്‍ഷ ക്ലാസുകള്‍ ഈ മാസം നാലിനു തുടങ്ങിയിരുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചിനുശേഷം കോളജുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് ഇന്നാണ്. കര്‍ശന മുന്‍കരുതല്‍ ഉറപ്പുവരുത്തി കോവിഡിനു മുന്‍പുള്ള രീതിയിലേക്കു ഉന്നതവിദ്യാഭ്യാസ മേഖലയെ മടക്കിയെത്തിക്കാമെന്നാണു ശ്രമം. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇതോടെ അവസാനിപ്പിച്ചു.നവംബര്‍ ഒന്നിനു കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു സ്‌കൂളിന്റെ പ്രധാന കവാടത്തില്‍ അധ്യാപകരും തദ്ദേശ സ്ഥാപന പ്രതിനിധികളും ചേര്‍ന്നു വിദ്യാര്‍ഥികളെ വരവേല്‍ക്കണമെന്ന വിദ്യാഭ്യാസമന്ത്രി നിര്‍ദേശിച്ചു.സ്‌കൂള്‍ തുറക്കുന്നതിനുള്ള നടപടികള്‍ 27 ന് അകം പൂര്‍ത്തിയാക്കണമെന്നു മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി.



Leave a Reply