June 10, 2026

വയനാട് ജില്ലയില്‍ സാംസ്‌ക്കാരിക സമുച്ചയം നിര്‍മ്മിക്കും: സജി ചെറിയാന്‍

0
sajicherian-955677.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട് ജില്ലയില്‍ സാംസ്‌ക്കാരിക സമുച്ചയം നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമെന്ന്  സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു.
മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.നവോത്ഥാന സാംസ്‌ക്കാരിക  നായകരുടെ നാമധേയത്തില്‍  സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാംസ്‌ക്കാരിക സമുച്ചയം നിര്‍മ്മിക്കുന്ന കിഫ്ബി പദ്ധതിയുടെ ഭാഗമായാണ് വയനാട്ടിലും നിര്‍മ്മാണം നടക്കുക. വയനാട് ജില്ലയില്‍ എടച്ചന കുങ്കന്റെ പേരിലാണ് സമുച്ചയം. ഇതിനായി അനുയോജ്യമായ സര്‍ക്കാര്‍-സ്വകാര്യ ഭൂമി ജില്ലാ ഭരണകൂടം പരിശോധിച്ച് വരികയാണ്.  അനുയോജ്യമായ ഭൂമി ലഭ്യമാകുന്നതോടെ ജില്ലയില്‍ സാംസ്‌ക്കാരിക സമുച്ചയമുയരുമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *