അതി ദരിദ്രരുടെ അതിജീവനം പട്ടിക തയ്യാറാക്കല്‍ തുടങ്ങി

കൽപ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയക്ക് ജില്ലയില്‍ തുടക്കമായി. അഞ്ച് വര്‍ഷം കൊണ്ട് സമൂഹത്തിലെ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന ആളുകളെ കണ്ടെത്തി ഉയര്‍ത്തികൊണ്ടുവരുന്ന പദ്ധതിയ്ക്ക് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ നോഡല്‍ ഓഫീസറായി നിര്‍വ്വഹണ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. കിലയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത്തല നോഡല്‍ ഓഫീസര്‍, അസി. നോഡല്‍ ഓഫീസര്‍ എന്നിവര്‍ക്ക് 26 നും തദ്ദേശ സ്ഥാപനതല കില റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് 27 നും പനമരം ബ്ലോക്ക് പഞ്ചയത്ത് ഹാളില്‍ വെച്ച് പരിശീലനം നല്‍കും. തദ്ദേശ സമിതി അദ്ധ്യക്ഷന്‍മാര്‍ക്കുളള പരിശീലനം 28 ന് കല്‍പ്പറ്റ പഴശ്ശി ഹാളില്‍ നടക്കും.
സമൂഹത്തിലെ അതിദരിദരായ അംഗങ്ങളെ ജനകീയ പങ്കാളിത്തത്തോടുകൂടി കണ്ടെത്തി മൈക്രോ പ്ലാന്‍ തയ്യാറാക്കി അടുത്ത 5 വര്‍ഷത്തോടുകൂടി അതിദാരിദ്ര്യം ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തദ്ദേശ സ്ഥാപനതല, വാര്‍ഡല ജനകീയ സമിതികളും, വിവിധ ഫോക്കസ് ഗ്രൂപ്പുകളും ചേര്‍ന്ന് അതിദരിദ്യരായ ആളുകളുടെ കരട് പട്ടിക തയ്യാറാക്കുകയും പ്രസ്തുത ലിസ്റ്റ് ഭരണ സമിതി അംഗീകരിച്ച് ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്യുകയും വേണം. തുടര്‍ന്ന് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ലിസ്റ്റില്‍ ഉള്‍പ്പെട്ട വീടുകള്‍ സര്‍വ്വേ നടത്തി അന്തിമ ലിസ്റ്റ് പഞ്ചായത്ത് തലത്തില്‍ പ്രസിദ്ധീകരിക്കുമെന്ന് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി.സി. മജീദ് അറിയിച്ചു.



Leave a Reply