ഡോ: ഷാനവാസ് പള്ളിയാലിനെ ഒമാക് ആദരിച്ചു.

കൽപ്പറ്റ: ആരോഗ്യ സർവ്വകലാശാല സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ: ഷാനവാസ് പള്ളിയാലിനെ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാക് വയനാട് ജില്ലാ കമിറ്റി ആദരിച്ചു. കൽപ്പറ്റ ഇന്ദ്രിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടി. സിദ്ദീഖ് എം.എൽ.എ ഉപഹാരം നൽകി. ഒമാക് വയനാട് ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണൺ ജുനൈദ് കൈപ്പറ്റണി, ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ, എൻ.സി.പി.ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ, ഒമാക് സംസ്ഥാന പ്രസിഡണ്ട് സത്താർ പുറായിൽ ,സംസ്ഥാന സെക്രട്ടറി ഫാസിൽ തിരുവമ്പാടി, ജില്ലാ സെക്രട്ടറി അൻവർ സാദിക് , സി.ഡി.സുനീഷ്, ഡാമിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.



Leave a Reply