വിവേകോദയം എ .എൽ.പി സ്കൂളിൽ ദേശിയ അധ്യാപകജേതാവിനെ ആദരിക്കലും പി.ടി.എ ജനറൽ ബോഡിയും നടത്തി.

പടിഞ്ഞാറത്തറ: പതിനാറാം മൈൽ വിവേകോദയം എ.എൽ.പി സ്കൂളിൽ പി.ടി.എ വാർഷിക യോഗം നടത്തി. ദേശിയ അധ്യാപക ജേതാവും ഹെഡ്മിസ്ട്രസുമായിരുന്ന പി.ബീന, എൽ.എസ്.എസ് ജേതാവ് നിത രാജൻ എന്നിവരെ യോഗം അനുമോദിച്ചു.യോഗം വാർഡ് മെമ്പർ മുഹമ്മദ് ബഷീർ ഈന്തൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് എം.വി രാജൻ അധ്യക്ഷത വഹിച്ചു. ഇ.എ മൊയ്തു റിപ്പോർട്ടും. വിദ്യാഭ്യാസ മാർഗരേഖ എൻ. നീ തു വും അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് രശ്മി ആർ നായർ, സ്കൂൾ മാനേജർ അരവിന്ദാക്ഷൻ, ടി.മാത്യു, ജോർജ് നന്നാട്ട് ,ഒ.ജെറോസ, മത്തായി മാസ്റ്റർ, സീമ ശ്രീകുമാർ ,കെ.ബിന്ദു മോൾ, വി. അഷ്റഫ് പ്രസംഗിച്ചു.
പുതിയ പിടിഎ ഭാരവാഹികളായി ജോൺ ബേബി (പ്രസിഡൻ്റ്) ,കെ. ഷമീർ (വൈ. പ്രസിഡൻറ്) കെ. ജയലക്ഷ്മി (മദർ പിടിഎ പ്രസിഡൻ്റ്) എന്നിവരെ തിരഞ്ഞടുത്തു.



Leave a Reply